ദേശിയ ആത്മഹത്യ പ്രതിരോധ നയത്തിന്റെ ഭാഗമായ് നിരക്ക് കുറയ്ക്കാനുള്ള പദ്ധതിക്കായ് പാരസെറ്റാമോള്‍ അടങ്ങിയ മരുന്നുകളുടെ വില്പന നിയന്ത്രിക്കാന്‍ ഒരുങ്ങി യു.കെ സര്‍ക്കാര്‍. . നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ഒരോ വര്‍ഷവും യു.കെയില്‍ ആത്മഹത്യ ചെയ്യുന്നത് 5,000 ല്‍ ഏറെപ്പേരാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് പാരസെറ്റമോളിന്റെയും പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ലഭിക്കുന്ന മരുന്നുകളുടെ പട്ടികയിലാണ് ഇവയുള്ളത്. പാരസെറ്റാമോൾ അടങ്ങുന്ന 500 മില്ലി ഗ്രാമിന്റെ 16 ടാബ്ലറ്റുകളാണ് നിലവിൽ ഒരു ഒരു വ്യക്തിക്ക് വാങ്ങാനാവുക.2018 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് നടത്തിയ പഠനത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ കൂടുതല്‍ പേരും പാരസെറ്റമോളാണ്അതിനായ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. മാരകമായ കരള്‍ തകരാറിന് ഇത് കാരണമാകുന്നു.
ആത്മഹത്യ നിരക്ക് കുറക്കാൻ പുതിയ നീക്കവുമായ് യു .കെ

