സി,ബി.ഐ തിരക്കിലായതിനാൽ മുഖ്യമന്ത്രില പിണറായി വിജയൻ ആരാേപണവിധേയനായ ലാവലിൻ കേസ് മാറ്റിവെച്ചു. മറ്റൊരു കേസ്സിൻ്റെ അന്വഷണത്തിന്റെ തരക്കിലായത്തനാലാണ് കേസ് മാറ്റി വച്ചതെന്ന് സി.ബി,ഐ കോടതിയെ അറിയിച്ചു. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചതിനെത്തുര്‍ന്നാണ് കേസ് മാറ്റിയത്.
2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

