Kerala News

ആലുവ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; തികച്ചും ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം തികച്ചും ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരിക്കലും നടക്കാൻ പാടിലാത്ത സംഭവമാണ് നടന്നതെന്നും കുറ്റവാളി രക്ഷപെടാൻ പാടില്ല എന്നതാണ് പ്രധാനമെന്നും അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമം വർദ്ധിച്ചു വരികയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീർത്തും രാഷ്ട്രീയപരമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ആലുവ സംഭവം ഒറ്റപ്പെട്ടത് തന്നെ. ആ ഒറ്റപ്പെട്ട സംഭവത്തെ എടുത്ത് പർവ്വതീകരിച്ച് കേരളത്തിൽ ആകെ എന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആലുവയിലെ കുട്ടിയുടെ പിതാവിന്റെ വേദനയോട് ഈ നാട് ചേരുകയാണുണ്ടായത്. പ്രതിയെ പിടികൂടാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് സഹായം ഉണ്ടായിട്ടുണ്ട്. അതിന് നാട്ടുകാരുടെയും സഹായം ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ക്രമസമാധാന നിലയിൽ രാജ്യത്ത് തന്നെ അഭിമാനകരമായ നിലയിൽ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി. അതിൽ എല്ലാവർക്കും അഭിമാനിക്കാൻ സാധിക്കും. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നതാണ് അഭിമാനകരമായ രീതിയിൽ കേരളത്തിൽ നിർവഹിക്കുന്നത്. പൊതുവായി നാടിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ നമുക്ക് ആയിട്ടുണ്ട്. അതിൽ ജനങ്ങൾക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര വകുപ്പ് ഒരു ഗൂഢ സംഘത്തിന്റെ കയ്യിൽ ആണ് എന്ന ആരോപണം പ്രത്യേക മനോനിലയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് ശരിയായ നിലയിലാണ് പ്രവർത്തിക്കുന്നത്. വകുപ്പിന് അതിന്റെതായ ശ്രേണി വച്ചുകൊണ്ട് തന്നെയാണ് നയിക്കുന്നത് എന്ന് പിണറായി വിജയൻ പറഞ്ഞു.

അവരവർമനസ്സിൽ കാണുന്നത് പറയാൻ ശരിയല്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുത്. എന്തിനെയും അപഹസിക്കാനുള്ള നീക്കം ആണിത്. രാഷ്ട്രീയമായ പ്രചരണത്തിനു വേണ്ടി നാടിനെ ആകെ അപഹസിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!