കൊല്ലം കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ സംഘർഷം.കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. അഭിഭാഷകര്‍ ജീപ്പിന്റെ ചില്ല് തകര്‍ത്തതായി പോലീസ് പറഞ്ഞു. ഒരു എ.എസ്.ഐ.യ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് സംഘർഷത്തിൽ പരിക്കറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോരഥൻ പിള്ളയ്ക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് നടപടിക്കായി തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസുകാരെ രണ്ടു മണിക്കൂറോളം അഭിഭാഷകർ തടഞ്ഞു വച്ചു.കരുനാഗപ്പള്ളിയിലെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അഞ്ചാം തീയതി നടന്ന ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലത്തെ കോടതിയില്‍ തിങ്കളാഴ്ച അഭിഭാഷകര്‍ പ്രകടനം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധ പ്രകടനത്തിനിടെ അഭിഭാഷകര്‍ പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു,വാക്കിടോക്കിക്കും കേടുപാടുണ്ടായി.അതേസമയം അക്രമത്തിൽ പങ്കില്ലെന്നാണ് കൊല്ലം ബാർ അസോസിയേഷന്റെ പ്രതികരണം.അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു