കുറ്റ്യാടി വലിയപാലത്ത് അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടി ഇരുവർക്കും പരിക്ക്. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കുറ്റ്യാടിയിൽ തെരുവുനായ കുറുകേചാടി;ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്ക്

