ഐപിഎല്‍ മത്സരങ്ങള്‍ 19 ന് പുനരാംരംഭിക്കാനിരിക്കെ മൂന്ന് ഇംഗ്ലീഷ് താരങ്ങള്‍ കൂടി പിന്മാറി.യുഎഇയിലെ ക്വാറന്റെയ്ന്‍ നിബന്ധനയാണ് പിന്മാറ്റത്തിന് കാരണം. ഐപിഎല്ലിനായി ദുബായിലെത്തിയ താരങ്ങള്‍ 6 ദിവസം ക്വാറന്റെയ്‌നില്‍ കഴിയണമെന്നു നിര്‍ദേശമുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ഡേവിഡ് മലാന്‍, ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം ക്രിസ് വോക്‌സ് എന്നിവരാണ് പിന്മാറിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ നേരത്തേ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഇരുടീമുകളിലെയും താരങ്ങള്‍ ഐപിഎല്ലിനായി ഒരുമിച്ചു യുഎഇയിലേക്ക് യാത്ര ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതോടെ ഐപിഎല്‍ ടീമുകള്‍ അവരുടെ താരങ്ങളെ യുഎഇയില്‍ എത്തിക്കണമെന്നാണു പുതിയ നിര്‍ദേശം.