പുതുപ്പള്ളി രണ്ടും കയ്യും നീട്ടി ഇടതു സ്ഥാനാർത്ഥിയെ സ്വീകരിക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്. ജയ്ക്ക് സി തോമസ് മികച്ച സ്ഥാനാർത്ഥി. കേരളത്തിന് സുപരിചിതനായ യുവജന നേതാവാണ്. ഉയർന്ന രാഷ്ട്രീയ നിലവാരവും രാഷ്ട്രീയ പക്വതയുമുള്ള നേതാവ്, കേരളത്തിന്റെ പ്രതീക്ഷയാണ് ജയ്ക്ക് സി തോമസ്.പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. ഉമ്മന്‍ ചാണ്ടി മരിച്ച് ഒരു മാസം പോലും തികയാതെ ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മരണം സ്വഭാവികമാണ്. മണ്ഡലത്തില്‍ എല്‍.ഡി.എഫ്. രാഷ്ട്രീയ മത്സരത്തിനാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് തിരത്തെടുപ്പിനെ ഭയപ്പെട്ട് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണെന്നും ഇ.പി. പറഞ്ഞു.
പുതുപ്പള്ളിലെ സ്ഥാനാർത്ഥി ചർച്ചകൾക്കിടെ എം വി ഗോവിന്ദനാണ് ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

