Kerala News

പുതുപ്പള്ളി കേരളത്തിലെ ഏറ്റവും വികസനം കുറഞ്ഞ മണ്ഡലം; എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ട്; വി ശിവൻകുട്ടി

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും പുതുപ്പള്ളിയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഏറ്റവും വികസനം കുറഞ്ഞ മണലമാണ് പുതുപ്പള്ളിയെന്നും തെരഞ്ഞെടുപ്പിൽ ന്യായമായ കാര്യങ്ങൾ മാത്രമേ എൽഡിഎഫ് ഉന്നയിക്കൂവെന്നും മന്ത്രി പറഞ്ഞു.

വികസനത്തിന്റെ കാര്യത്തിൽ 140-ാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. വികസനം കുറവുള്ള മണ്ഡലം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. .

മഹാത്മാഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങിയവ പഠിപ്പിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ സ്കൂളുകൾക്ക് നൽകും. പരീക്ഷക്ക് ഉൾപ്പെടെ ഈ ഭാഗങ്ങളിൽ നിന്ന് ചോദ്യം ഉണ്ടാകുമെന്നും വി ശിവൻകുട്ടി.സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞത് വലിയ കാര്യമല്ല. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ 10 വരെയുള്ള കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. കണക്കുകൾ വന്നതേയുള്ളു. ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!