kerala politics

പുതുപ്പള്ളിയില്‍ ജയ്കിന് ഹാട്രിക് കിട്ടും,അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും:കെ മുരളീധരന്‍

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്‍.ഉമ്മൻ ചാണ്ടി ചികിത്സ വിവാദം.സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്.ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്.അത് ജനം തള്ളും ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും.അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരൻ ന്യായീകരിച്ചു പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് .എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്.എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല.ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്.വരുമാനം മറച്ച് വച്ചാൽ ഡിസ്ക്വാളിഫിക്കേഷൻ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല..വീണയ്ക്ക് നൽകിയ തുക ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുണ്ടോ ?വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!