Kerala News

2002ലെ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അഴിമതിക്കേസ്; പ്രിന്ററും പരീക്ഷാഭവന്‍ സെക്രട്ടറിമാരും കുറ്റക്കാരെന്ന് സി ബി ഐ കോടതി

2002ലെ എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ അഴിമതിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. പ്രിന്റര്‍ അന്നമ്മ ചാക്കോ, പരീക്ഷ ഭവന്‍ മുന്‍ സെക്രട്ടറിമാരായ എസ് രവീന്ദ്രന്‍, വി സാനു എന്നിവരാണ് കേസിലെ പ്രതികള്‍.

ചോദ്യപേപ്പര്‍ അച്ചടിയുടെ പേരില്‍ ഇല്ലാത്ത കമ്പനിക്ക് വേണ്ടി 1.33 കോടി രൂപയാണ് പരീക്ഷാഭവന്‍ നല്‍കിയത്. മുന്‍പ് കരാര്‍ ലഭിച്ച അച്ചടി ശാലകള്‍ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെ പറ്റിച്ച് പണം തട്ടിയതെന്ന് സിബിഐ കുറ്റപത്രം പറയുന്നു. 2005-ല്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോഴാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.

2007 ജനുവരി 28-നാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ജൂണ്‍ 11ന് സിബിഐ രണ്ട് കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ കുറ്റപത്രം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടും രണ്ടാമത്തേത് 2002, 03, 04 വര്‍ഷങ്ങളിലെ 32 പരീക്ഷകളുടെ ചോദ്യപേപ്പര്‍ അച്ചടിയിലെ അഴിമതിയെക്കുറിച്ചുമായിരുന്നു. തുടര്‍ന്ന് ചോദ്യ ചോര്‍ച്ചയില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി തിരുവനന്തപുരം സ്വദേശിനികളായ ബിന്ദു വിജയന്‍, സിന്ധു സുരേന്ദ്രന്‍ എന്നിവരെ ശിക്ഷിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!