Local News

കേരള വ്യാപാരി വ്യവസായി. ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രം നല്‍കി

ആഗസ്റ്റ് 9 വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി സപ്തദിന പരിപാടികളുടെ അവസാന ദിവസമായ ഇന്ന് കേരള വ്യാപാരി വ്യവസായി. ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് വനിതാവിംഗ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 500 ല്‍ പരം അന്തേവാസികള്‍ക്ക് വസ്ത്ര ദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുല്‍ക്കുന്നമ്മല്‍ മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ടി രാജേന്ദ്രന് വസ്ത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

വനിതാ വിങ് പ്രസിഡന്റ് മഹിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നിമ്മി സജി സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറി എം ബാബു മോന്‍ , ജന: സെക്രട്ടറി, പി ജയശങ്കര്‍, യുണിറ്റ് ട്രഷറര്‍ എന്‍ വിനോദ്, വൈസ് പ്രസിഡണ്ടുമാരായ സുനില്‍ കണ്ണോറ, ടിസി. സുമോദ്, യുത്ത് പ്രസിഡണ്ട് എന്‍വി അഷ്‌റഫ്, കെ കെ ജൗഹര്‍ , മുഹമ്മദ് മുസ്തഫ, സജീര്‍ ഫാമിലി, അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ഒട്ടനവധി പേര്‍ സംബന്ധിച്ചു. ചടങ്ങില്‍ ആലീസ് ഏതന്‍ സ് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!