സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വ്യത്യസ്ത മാനങ്ങള്‍ മസ്ജിദുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സമസ്ത ഓഗസ്ത് 24ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും.ഈ വിഷയത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ അടുത്തിടെ മുസ്ലിംലീഗ് വിളിച്ചുചേർത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ ന്യൂട്രല്‍ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കാനും യോഗം തീരുമാനിച്ചിരുന്നു.ഖുതുബ സമിതി അധ്യക്ഷന്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവുന്ന സെമിനാര്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി. അബൂബക്കര്‍ ധാരിമി, ശുഹൈബുല്‍ ഹൈതമി, മുജ്തബ ഫൈസി ആനക്കര, അബ്ദുല്‍ ഹമീദ് മൗലവി, ഷഫീഖ് റെഹ്‌മാനി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം;സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത,ഓഗസ്റ്റ് 24 ന് കോഴിക്കോട്ട് സെമിനാർ
