ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില മേയര്‍മാരുടെ ധാരണ നാട്ടില്‍ നടക്കുന്ന എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കണമെന്നാണ്. അതിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണ് ഇതെന്നും കോടിയേരി പറഞ്ഞു.ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.മേയറും അത് അംഗീകരിച്ചു. അവര്‍ തെറ്റ് തെറ്റ് അംഗീകരിച്ചതിനാല്‍ മറ്റു നടപടികളുടെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.ആരെങ്കിലും ഒന്ന് വിളിച്ചാല്‍ അപ്പോ അങ്ങോട്ട് പോകാമോ…പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാന്‍ പോയിരുന്നു. ഞങ്ങള്‍ പിറ്റേ ദിവസം തന്നെ നടപടിയെടുത്തു. ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. അദ്ദേഹം ഇതിനേക്കാള്‍ വലിയ നേതാവായിരുന്നു. നല്ല ക്ലാസെടുക്കുന്ന ആളുമായിരുന്നു. അതുകൊണ്ട് കോഴിക്കോട് മേയറെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല’ കോടിയേരി പറഞ്ഞു.
‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും കോടിയേരി പ്രതികരിച്ചു. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. സിനിമയുടെ പത്ര പരസ്യമാണ് വലിയ വിവാദത്തിന് ഇടയാക്കിയത്.
സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടിയുടെ നിലപാടാകില്ലെന്നും കൊടിയേരി പറഞ്ഞു.
തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് വിവാദത്തിനിടയായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്ത് ഈ പരസ്യവാചകം വന്നതാണ് ചര്‍ച്ചകള്‍ക്ക്

