പീഡന പരാതിയില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പീഡന പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി. ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടൽത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി
ലൈംഗിക പീഡന പരാതി;രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം
