Kerala News

ജില്ലാ വാർത്തകൾ

ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയ്യതി നീട്ടി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 23 വരെ നീട്ടി. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.polyadmission.org വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ആഗസ്റ്റ് 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 150 രൂപ (എസ്. സി./ എസ്.ടി വിഭാഗത്തിന് 75 രൂപ) ഓണ്‍ലൈനായി അടക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0496 2524920, 9497840006.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ മരുതോങ്കരയില്‍ പുതുതായി ആരംഭിച്ച പെണ്‍കുട്ടികളുടെ ഡോ.ബി.ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ/പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സാണ് ലഭിക്കുക. അഡ്മിഷന്‍ നേടുന്നതിന് താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും സമര്‍പ്പിക്കണം. അപേക്ഷിക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയിരിക്കണം. അവസാന തിയ്യതി ആഗസ്ത് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 0495 2370379/2370657.

വാഹന ടൈമിംഗിന് എതിരെ പരാതി നല്‍കിയവര്‍ ഹാജരാവണം

ഊര്‍ക്കടവ് – പൂനത്തില്‍ ബസാര്‍ – പാളയം സ്റ്റാന്‍ഡ് – എടവണ്ണപ്പാറ – മെഡിക്കല്‍ കോളേജ് – പെരുവയല്‍ – കവന കല്ല് ബ്രിഡ്ജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 11 ആര്‍ 7293 എന്ന സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈമിംഗിനെതിരെ പരാതി നല്‍കിയവര്‍ ആഗസ്ത് 31നകം ആര്‍ടിഎ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം ഈ വാഹനത്തിന്റെ സമയക്രമം നിശ്ചയിക്കാന്‍ സെപ്തംബര്‍ ആറിന് ഓണ്‍ലൈനായി നടത്തുന്ന ടൈമിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം

ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ സെന്ററില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ പ്രോഗ്രാമിംഗ് ഇന്‍ ജാവ ആന്‍ഡ് ജെ 2 CC പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്ന് മാസം. യോഗ്യത എസ്എസ്എല്‍സി. ഫോണ്‍ 8590605275.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!