സഭാ ഭൂമിയിടപാടിൽ കാർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കീഴ്കോടതി’ ഉത്തരവ് ശെരി വെച്ച ഹൈക്കോടതി കാർദി നാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.
അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയയെന്ന കേസിലാണ് നടപടി. ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയെന്നുമാണ് കേസ്.
കീഴ്കോടതിയുടെ വിധിക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കോടതികളുടെ ഉത്തരവ് പ്രകാരം തനിക്കെതിരെ എടുത്തിട്ടുള്ള എട്ട് കേസുകൾ റദ്ദ് ചെയ്യണമെന്നായിരുന്നു ആലഞ്ചേരിയുടെ ആവശ്യം.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്ഫിനാന്സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് കര്‍ദിനാള്‍ ഉള്‍പ്പെടെ ആറ് പേര് സമര്‍പ്പിച്ച ഹര്‍ജികളും ഹൈക്കോടതി തള്ളി.

