Kerala News

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അറിയില്ല; നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ മറുപടി വിവാദത്തിൽ പിന്നാലെ തിരുത്ത്

ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയിലെ ആരോഗ്യ മന്ത്രിയുടെ മറുപടി വിവാദമായതോടെ വിശദീകരണവുമായി വീണാ ജോര്‍ജ്.കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കവേയായിരുന്നു ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവന.രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്

ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്തത്. പുതിയ ഉത്തരം നൽകണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇപ്പോഴുള്ള നിയമങ്ങൾ ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്നും മറുപടിയിൽ മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമങ്ങൾ തടയാൻ പുതിയ നിയമനിർമാണം ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇപ്പോഴുള്ള നിയമങ്ങൾ മതിയെന്ന മറുപടി മന്ത്രി നല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!