Kerala News

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്:എല്‍ഡിഎഫിന് മുന്നറ്റം; ആറളം നിലനിര്‍ത്തി

സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുന്നു.രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുൻസിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത് കണ്ണൂരില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ആറളം പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വീര്‍പ്പാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ നിലവിലെ കക്ഷിനില എല്‍ഡിഎഫ് 9, യുഡിഎഫ് 8 ആയി.

എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമായിരുന്നു നടന്നത് വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളാണുള്ളത്.

കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാര്‍ഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ഇന്നലെ തെരഞ്ഞെടുപ്പ് നടന്നയിടങ്ങള്‍ ജില്ലാ- തദ്ദേശ സ്ഥാപനം-വാര്‍ഡ് എന്നിവയുടെ ക്രമത്തില്‍

പത്തനംതിട്ട: കലഞ്ഞൂര്‍-പല്ലൂര്‍ .

ആലപ്പുഴ: മുട്ടാര്‍-നാലുതോട്

കോട്ടയം: എലിക്കുളം-ഇളങ്ങുളം

എറണാകുളം: വേങ്ങൂര്‍-ചൂരത്തോട്

എറണാകുളം: വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത

എറണാകുളം: മാറാടി- നോര്‍ത്ത് മാറാടി

എറണാകുളം: പിറവം-കരക്കോട്

മലപ്പുറം: ചെറുകാവ്- ചേവായൂര്‍

മലപ്പുറം: വണ്ടൂര്‍-മുടപ്പിലാശ്ശേരി

മലപ്പുറം: തലക്കാട്-പാറശ്ശേരി വെസ്റ്റ്

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്

കോഴിക്കോട്: വളയം-കല്ലുനിര.

കണ്ണൂര്‍: ആറളം-വീര്‍പ്പാട്

തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്

വയനാട്: സുല്‍ത്താന്‍ ബത്തേരി-പഴേരി

കണ്ണൂ‍ർ

ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനി‍ർത്തി.

വയനാട്
ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില – എൽഡിഎഫ് – 24, യുഡിഎഫ് – 10, സ്വതന്ത്രൻ – 1 എന്ന നിലയിലായി.

കോഴിക്കോട്

വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.

മലപ്പുറം

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.

മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി.മുരളീധരൻ 309 വോട്ടുകൾക്കാണ് വിജയിച്ചത്.

മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. സി.പി.എമ്മിൻ്റെ സിറ്റിം​ഗ് സീറ്റാണിത്.

മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.

എറണാകുളം

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന് വിജയം. ഇടത് സ്ഥാനാര്‍ഥി പി.വി. പീറ്റര്‍ 19 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള ഇവിടെ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിനും ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഇടതുപക്ഷ അംഗം ടി. സജി മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുക്കുകയായിരുന്നു.

കോട്ടയം

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാ‍‍ർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോൽപ്പിച്ചത്. യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്ര അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ പഞ്ചായത്തിലെ കക്ഷി നില എൽഡിഎഫ് – 9, യുഡിഎഫ് – 5, ബിജെപി-2 എന്നായി.

ആലപ്പുഴ

ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആൻ്റണിയെ വിജയിയായി പ്രഖ്യാപിച്ചു. വാ‍ർഡിലെ ഇരുപാ‍ർട്ടികളും 168 വോട്ട് വീതമാണ് നേടിയത്. മുൻ കൗൺസിലറായ യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട

പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം ( 20) വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫിലെ അലക്സാണ്ടർ ഡാനിയേൽ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചത്. ഇതോടെ പഞ്ചായത്തിൽ ആകെയുള്ള 20 സീറ്റുകളിൽ എൽഡിഎഫിന് 11 സീറ്റുകളായി.

തിരുവനന്തപുരം
നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഎമ്മിലെ വിദ്യാവിജയൻ 94 വോട്ടിന് ജയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!