Kerala News

വ്യാപന തോത് എട്ടില്‍ കൂടുതല്‍;566 വാര്‍ഡുകള്‍ അടച്ചു;അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി ;ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം;

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. . പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍‍ പ്രാബല്യത്തില്‍ വന്നു.. ഇത്തരം പ്രദേശങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് 7 വരെ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതിയുള്ളു.

ഇന്നുമുതൽ വാക്സിൻ ലഭിക്കാത്തവർക്ക് കടയിൽ പോകാൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. പുതിയ ഇളവനുസരിച്ച് ഒരു പ്രദേശത്ത്‌ 1000 പേരിൽ എട്ടുപേർ കോവിഡ് പോസിറ്റീവ് ആവുമെങ്കിൽ ആ പ്രദേശം കണ്ടെയ്‌ൻമെൻറ് സോൺ ആയി മാറും, ജില്ലകളിൽ 14 ശതമാനത്തിനു മുകളിൽ ടി.പി.ആർ. ഉള്ള പ്രദേശങ്ങളിൽ കണ്ടെയ്‌ൻമെൻറ് സോൺ 50 ശതമാനമായി വർധിപ്പിക്കാനും തീരുമാനമുണ്ട്.മാളുകള്‍ക്കുള്ളിലെ ഇന്നലെ തുറന്നിരുന്നു. എന്നാല്‍ മാളുകളില്‍ സിനിമാ തിയേറ്ററുകളോ, ഗെയിം സോണുകളോ പ്രവര്‍ത്തിക്കില്ല. ബീച്ചുകളും ടൂറിസം മേഖലകളും തുറന്നിട്ടുണ്ട്. ബീച്ചുകളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. വഴിയോരങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് കച്ചവടം നടത്താം.ഒരു ഡോസ് വാക്സിൻ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപുള്ള RTPCR സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മദ്യം വാങ്ങാൻ പോകാം. ശബരിമല മാസപൂജയുടെ ഭാഗമായി 15000 ഭക്തരെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കോവിഡിന്റെ ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WPR) നിരക്ക് എട്ട് പിന്നിട്ട 566 വാര്‍ഡുകള്‍ അടച്ചു. കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171വാര്‍ഡുകള്‍ അടച്ചിടും.

പാലക്കാട് 102 വാര്‍ഡുകള്‍ അടച്ചിടും. ഇടുക്കിയില്‍ മാത്രമാണ് അടച്ചിടല്‍ ഇല്ലാത്തത്. എറണാകുളം 51, തൃശൂര്‍ 85, കോട്ടയം 26,തിരുവനന്തപുരം 6, പത്തനംതിട്ട 6, കണ്ണൂര്‍ 7, കൊല്ലം 7, ആലപ്പുഴ 13, കോഴിക്കോട് 21, കാസര്‍കോട് 24, വയനാട് 47 എന്നിങ്ങനെയാണ് അടച്ചിടുന്ന വാര്‍ഡുകളുടെ ജില്ല തിരിച്ച വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!