ബെംഗളൂരു സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍. പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ ഭാഗമായാണ് സംഘര്‍ഷം ഉണ്ടായത്.
കലാപത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെയ്പില്‍ മൂന്ന് പേരാണ് മരിച്ചത്.സംഭവത്തില്‍ ഇതുവരെ നൂറിലധികം പേര് അറസ്റ്റിലായി.
.രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് കല്ലേറു നടത്തിയ അക്രമികള്‍ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. പ്രതിഷേധത്തിന് കാരണമായ ഫെയ്സ്ബുക് പോസ്റ്റിട്ട അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.