മൂന്നാർ: രാജമല പെട്ടിമുടി ദുരന്തത്തിൽ മരണം 55 ആയി. ഇന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ പെട്ടിമുടി പുഴയിലെ ഗ്രാവൽ ബാങ്ക് പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.
15 പേരെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടികളാണ് കണ്ടെത്താനുള്ളവരിൽ കൂടുതലും.
കണ്ണൻ- സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

