മൂന്നാറിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗ്രാവൽ ബാങ്ക് ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 53 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ള 18 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെട്ടിമുടിയാര്‍ ചെന്ന് ചേരുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം.
എന്നാല്‍ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാവുകയാണ്. ദിവസം കഴിയുംതോറും മൃതദേഹങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുകയാണ്. കഴിഞ്ഞ ദിസങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും അഴുകിയ നിലയിലായിരുന്നു. ഇനി കണ്ടെത്താനുള്ളതില്‍ കൂടുതലും കുട്ടികളെയാമെന്നാമ് വിവരം.

