കുന്ദമംഗലം: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ കുന്ദമംഗലം പ്രദേശത്തെ ജനജീവിതം സാധാരണ ഗതിയിലേക്ക്. കുന്ദമംഗലം ഏരിയയിലെ ചെത്ത്കടവ്, ചാത്തമംഗലം, പെരുവയല്‍ പ്രദേശങ്ങളിലായിരുന്നു വീടുകളില്‍ വെള്ളം കയറി ജനജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നത്. എന്നാല്‍ രണ്ട് ദിവസം മഴ മാറി നിന്നതോടെ ജനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് പോവാന്‍ തയ്യാറെടുപ്പ് തുടങ്ങി.
കുന്ദമംഗലം സൗത്ത് ജിഎംഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 149 ഓളം കുടുംബങ്ങളില്‍ നിന്നായി 500 ല്‍ അധികം പേരാണ് ഉണ്ടായിരുന്നത്. മഴ മാറി വെള്ളം ഇറങ്ങിയതോടെ ഏറെ പേരും വീടുകള്‍ വൃത്തിയാക്കാനായി വീടുകളിലേക്ക് പോയിത്തുടങ്ങി. വീടുകളിലും കടകളിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡിലും വീടുകളിലും കെട്ടിനിന്ന വെള്ളം പൂര്‍ണമായും ഉള്‍വലിഞ്ഞിട്ടുണ്ട്. പുഴയില്‍ നിന്നും ഒഴുകിയെത്തിയ ചളിയും വേസ്റ്റും നീക്കം ചെയ്യാന്‍ ആണ് വീടുകളില്‍ ഏറെ പ്രയാസമെന്ന് വീട്ടുകാര്‍ പറയന്നു. അതേപോലെ പ്രളയം ബാധിച്ച പ്രദേശങ്ങലിലെല്ലാം കുടിവെള്ളത്തിനാണ് ഏറെ ബുദ്ധിമുട്ട്. കിണറുകളെല്ലാം നാശമായിട്ടുണ്ട്. അതിനാല്‍ പഞ്ചായത്ത് അത്യാവശ്യമായി വെള്ളം എത്തിച്ചിട്ടുണ്ട്.