കോണ്‍ഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തില്‍ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദനം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന യോഗത്തിലാണ് മര്‍ദനമേറ്റത്.
പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റുമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അപ്പച്ചനെ മര്‍ദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണന് എംഎല്‍എയുടെയും കെഎല്‍ പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.

