National News

രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല് പേർക്ക് പരിക്ക്

രാജസ്ഥാനിൽ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ സർക്കാർ സ്കൂളിലാണ് ഇന്നലെയാണ് സംഭവം നടന്നത്. ക്ലാസ്സിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ പ്രായപൂർത്തി ആകാത്ത രണ്ട് കുട്ടികൾ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റിട്ടുണ്ട്.

മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ ക്ലാസ് മുറിയിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ക്ലാസ് മുറിയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 എ (ആസിഡ് ആക്രമണത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!