കായികലോകത്തോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ദീര്‍ഘദൂര ഓട്ടക്കാരനായ മോ ഫറ.ബ്രിട്ടീഷുകാരനായി അറിയപ്പെടുന്ന ഫറ ശരിക്കും ആഫ്രിക്കന്‍ രാജ്യമായ സൊമാലിലാന്‍ഡിലാണ് ജനിച്ചത്. മനുഷ്യക്കടത്തിന്റെ ഇരയായാണ് താരം ബ്രിട്ടനിലെത്തിയത്. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്ന് ബാലവേലയ്ക്ക് വേണ്ടിയാണ് ഫറയെ ബ്രിട്ടനിലെത്തിച്ചത്. ഹുസൈന് അബ്ദി കഹിന്‍ എന്നായിരുന്നു ഫറയുടെ യഥാര്‍ത്ഥ പേര്.ബിബിസിയുടെ ‘ദി റിയല്‍ മൊ ഫെറ’ എന്ന ഡോക്യുമെന്റിക്ക് വേണ്ടിയാണ് മൊ ഫെറ തന്റെ പുറം ലോകം അറിയാത്ത ജീവിത കഥ പറയുന്നത്.
മാതാ പിതാക്കളോടൊപ്പം ആഫ്രിക്കയില്‍ നിന്നും യുകെയിലേക്ക് കുടിയേറിപാര്‍ത്ത അഭയാര്‍ഥി കുടുംബമാണ് മാഫെറയുടേതെന്നാണ് ലോകം ഉതുവരെ അറിഞ്ഞിരുന്നത്. എന്നാല്‍ സംഘര്‍ഷഭരിതമായ സോമാലിയയില്‍ ജനിച്ച ഫെറക്ക് നാലുവയസുള്ളപ്പോഴാണ് പിതാവ് കൊല്ലപ്പെടുന്നത്. മാതാവും രണ്ടു സഹോദരങ്ങളും സൊമാലിയയുടെ വിഭജിക്കപ്പെട്ട ഭാഗത്താണ് ജീവിച്ചിരുന്നത്.
അതിനിടെയാണ് അജ്ഞാതയായ ഒരു സ്ത്രീ മുഹമ്മദ്ഫെറ എന്ന പേരിലുള്ള പാസ്പോര്ട്ടില് തന്നെ ആഫ്രിക്കയില്‍നിന്നും യുകെയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ഹുസൈന് അബ്ദി കാഹിം എന്ന യഥാര്‍ഥ പേര് മറച്ചുവെച്ചാണ് അവര്‍ തന്നെ യുകെയിലെത്തിക്കുന്നത്. ബന്ധുക്കളുടെ അടുത്തെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പേരുപോലും അറിയാത്ത സ്ത്രീ ഫെറയെ യുകെയിലേക്ക് കൊണ്ടുപോന്നത്. എന്നാല്‍ യുകെയിലെത്തിയ ഉടനെ തന്റെ കയ്യില്‍ നിന്നും ബന്ധുക്കളുടെ മേല്‍വിലാസമടങ്ങിയ കടലാസ് അവര്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞതായും മാ ഫെറ പറയുന്നു.റ്റപ്പെടലിന്റെ വേദനയറിഞ്ഞ് ബ്രിട്ടനിലെത്തിയ ഫറ അത്ഭുതകരമായാണ് കായികരംഗത്തെത്തിയത്. വീട്ടുജോലി ചെയ്തും കുട്ടികളെ നോക്കിയും പട്ടിണി കിടന്നുമെല്ലാം വളര്‍ന്ന ഫറ 2000-ലാണ് ബ്രിട്ടീഷ് പൗരത്വം നേടുന്നത്. ദീര്‍ഘകാലം അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ കാര്യവും ഫറ വെളിപ്പെടുത്തി.
‘ നിങ്ങള്‍ വിചാരിക്കുന്നതുപോലെയുള്ള ഒരാളല്ല ഞാന്‍. എല്ലാവര്ക്കും ഞാന്‍ മോ ഫറയാണ്. പക്ഷേ അതല്ല എന്റെ യഥാര്‍ത്ഥ പേര്. ഇക്കാര്യം രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു. എന്റെ കുട്ടികള്‍ ഞാന്‍ എങ്ങനെ ബ്രിട്ടനിലെത്തി എന്ന് ചോദിക്കുമ്പോള്‍ എനിക്ക് ഉത്തരം നല്‍കണം അതിനുവേണ്ടിയാണ് ഈ വെളിപ്പെടുത്തല്‍. ആരോരുമില്ലാതെയാണ് ഞാന്‍ ബ്രിട്ടനിലെത്തിയത്. അതും കുട്ടിയായിരിക്കുമ്പോള്‍. അന്ന് മാതാപിതാക്കളെ കാണണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നടക്കില്ലല്ലോ. ബാത്ത്റൂമിലിരുന്ന് കരഞ്ഞാണ് ആ വിഷമം ഞാന്‍ തീര്‍ത്തത്. ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം ഓടിമാറാനാണ് ഞാന്‍ ശ്രമിച്ചത്. അങ്ങനെ ഞാനൊരു ഓട്ടക്കാരനായി മാറി. ലോകമറിയപ്പെടുന്ന കായികതാരമായി’- മോ ഫറ പറഞ്ഞു.

