National News

രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 199 കോടി കടന്നു

ഇന്ത്യയില്‍ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 199 കോടി (1,99,00,59,536 ) കടന്നു. 2,61,19,579 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.

12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 3.75 കോടിയില്‍ കൂടുതല്‍ (3,75,56,269 ) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.

നിലവില്‍ ചികിത്സയിലുള്ളത് 1,31,043 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.30 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,265 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,29,96,427 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.50 %

കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,615 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 4 ,21,292 പരിശോധനകള്‍ നടത്തി. 86.73 കോടിയില്‍ അധികം (86,73,10,272) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 4.24 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.23ശതമാനമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!