Kerala News

മൂന്ന് ദിവസം മാത്രം കടകള്‍ തുറക്കുന്നത് ജനത്തിരക്ക് ഉണ്ടാക്കുന്നു; പള്ളികളും വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം

വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.ആഴ്ചയിൽ മൂന്നു ദിവസം മാത്രം തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള കാരണം സംസ്ഥാനത്താകെയുള്ള വ്യാപാരികൾ വലിയ പ്രയാസങ്ങളിലാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചു എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണം. ആഴ്ചയിൽ മൂന്നു ദിവസം മാത്രം തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള കാരണം സംസ്ഥാനത്താകെയുള്ള വ്യാപാരികൾ വലിയ പ്രയാസങ്ങളിലാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചു എല്ലാ ദിവസവും സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ പരിമിതമായ ദിവസങ്ങൾ മാത്രം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുന്നത് കാരണം, ആ ദിനങ്ങളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് കോവിഡ് പ്രതിരോധങ്ങളെ ദുർബലമാക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടാക്കുന്നു. എല്ലാ ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുകയും, സാമൂഹിക അകലം കർശനമാക്കുകയും ചെയ്‌താൽ വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകുകയും, തിരക്കുകൾ ഇല്ലാത്ത വിധം സ്ഥാപനങ്ങളും തെരുവുകളും നിയന്ത്രിക്കാനും കഴിയും. കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി ഇക്കാര്യങ്ങൾ വിശദമായി ടെലഫോണിൽ സംസാരിച്ചിട്ടുണ്ട്. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. അതേസമയം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സർക്കാർ നിർദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സർക്കാരും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങരുത്. ആഗതമായ ബലിപെരുന്നാളിനും വെള്ളിയാഴ്ചകളിലെ ജുമുഅക്കും ആരാധനയുടെ നിർവഹണത്തിന് മതപരമായി അനിവാര്യമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പള്ളികളിൽ നിസ്കാരം നടത്താൻ, കോവിഡ് പോസിറ്റിവ് കേസുകൾ കുറഞ്ഞ സ്ഥലങ്ങളിൽ അനുമതി നൽകണമെന്നും സർക്കാറിനോട് പ്രത്യേകം ഉണർത്തുകയും ചെയ്തു.

https://www.facebook.com/SheikhAboobacker/posts/4284324088318049

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!