Kerala News

അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധ പരോൾ; ഇടപെട്ട് ഹൈക്കോടതി

അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് എതിരെയാണ് ഹര്‍ജി നല്‍കിയത്.

ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്നായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടിയത്. .
നോട്ടീസ് അയച്ച കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!