ലാലിഗയിൽ ആദ്യ പകുതിയിൽ 15 മത്തെ മിനുറ്റിൽ വിദാലിന്റെ ഏക ഗോളിൽ ബാഴ്സയ്ക്ക് വിജയം. നിർബന്ധമായും വിജയം അനിവാര്യമായിരുന്നമത്സരത്തിൽ അല്പം ബുദ്ധിമുട്ടിയാണ് ബാഴ്സയ്ക്ക് വിജയം കണ്ടെത്തനായത് . റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം.
മെസ്സിയുടെ പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ . താരത്തിന്റെ ഈ ലാലിഗ സീസണിലെ ഇരുപതാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്. വിജയത്തോടെ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമെങ്കിലും റയൽ ഒരു കളി പുറകിലാണ്. തുടർച്ചയായ രണ്ടു വിജയങ്ങൾ നേടിയാൽ റയൽ കപ്പുയർത്തും.