വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം മുനിസിപ്പാലിറ്റി സ്റ്റേ ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബില്‍ഡിങ്ങ് നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുക്കം മുനിസിപ്പാലിറ്റി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ അനധികൃത നിര്‍മാണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്തയാക്കിയിരുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒ യിനും, മനുഷ്യാവകാശ കമ്മീഷനും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു.
സകല നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള കെട്ടിട നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് നടത്തിയിരുന്നത്. മുനിസിപ്പാലിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതായി മുനിസിപ്പാലിറ്റി സെക്രട്ടറി ഹരീഷ് പറഞ്ഞു.
ബില്‍ഡിംഗിലെ വേസ്റ്റ്് ട്രീറ്റ്‌മെന്റിനായി സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ആയിരുന്നു മുനിസിപ്പാലിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആ നിര്‍ദേശം അവഗണിച്ചാണ് നിര്‍മാണം എന്ന് എഞ്ചിനീയര്‍മാര്‍ കണ്ടെത്തി. തൊട്ടടുത്തുള്ള വീടുകളില്‍ നിന്നും ആവശ്യത്തിനുള്ള അകലം പാലിച്ചിട്ടില്ല എന്നും പരിശോദനയില്‍ മനസ്സിലായി. തുടര്‍ന്ന് മുനിസിപ്പാലിറ്റി നിര്‍മാണം നിര്‍ത്തിവെക്കാനുള്ള സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. നേരത്തെ നിര്‍മാണത്തില്‍ അനധികൃതമായി തോട് കെട്ടിയെടുത്തതിനെതിരെ മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരന്റെ നെഞ്ചത്തടിക്കുന്ന പ്രവൃത്തിയായിരുന്നു ബില്‍ഡിങ്ങ് ഉടമ ഇവിടെ നടത്തിയിരുന്നത്. കുറഞ്ഞ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കുടിക്കാനുള്ള വെള്ളം പോലും അപകടത്തിലാക്കുന്ന നിര്‍മാണം. തുടക്കത്തില്‍ ഗോഡൗണാണ് എന്ന് പറഞ്ഞായിരുന്നു ഇവിടെ പണി ആരംഭിച്ചിരുന്നത്. ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകളെല്ലാം നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. കൂടാതെ ഫ്‌ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ വേസ്റ്റ് തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞി പുഴയില്‍ ചെന്ന് ചേരുന്ന തൊട്ടടുത്തുള്ള തോടിലേക്കും ആയിരുന്നു. 1000 ത്തോളം ലിറ്റര്‍ മലിനജലം ഇത്തരത്തില്‍ വയലില്‍കൂടി അടുത്തുള്ള തോട്ടിലേക്ക് ഒഴുക്കേണ്ടിവരുകയും വേണയിരുന്നു. സ്റ്റോപ് മെമ്മോ നല്‍കിയതോടെ ഇനി റിവേഴ്‌സ് പെര്‍മിറ്റ് എടുത്ത് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശമനുസരിച്ച് പ്ലാന്‍ തയ്യാറാക്കിയാല്‍ മാത്രമേ ഇനി അനുമതി ലഭിക്കുകയുള്ളു.