കോവിഡ് പ്രതിസന്ധിക്കിടെ ജനം ബുദ്ധിമുട്ടുമ്പോഴും രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയും കൂട്ടിആണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഇതോടെ ഞായറാഴ്ച മുതല്‍ പെട്രോളിന് കൂടിയത് 3 രൂപയും 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴാണ് വില വര്‍ധന തുടര്‍ച്ചയാകുന്നത്.