കാത്തിരിപ്പിനു വിരാമം കോവിഡ് പ്രതിസന്ധിയിൽ നിർത്തലാക്കിയ ലാലിഗ മത്സരം പുനഃരാരംഭിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡാർബിയിൽ സെവിയ്യെയും റയൽ ബെറ്റിസും തമ്മിൽ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യ വിജയിച്ചു. രണ്ടാം പകുതിയിലായിരുന്നു സെവിയ്യ രണ്ടു ഗോളുകളും നേടിയത്. ലൂകാസ് ഒകമ്പസിന്റെ മികച്ച പ്രകടനം സെവിയ്യക്ക് മുതൽ കൂട്ടായി. 56 ആം മിനുട്ടിൽ താരം പെനാൾട്ടിയിലൂടെആദ്യം വല കുലുക്കി.
https://www.facebook.com/LaLiga/videos/292131568581611/
ഗോളിനു പുറമെ ടീം നേടിയ രണ്ടാം ഗോളിനും ലൂകാസിന് വലിയ പങ്ക് ഉണ്ടായിരുന്നു. ലൂകാസിന്റെ മനോഹര പാസിൽ നിന്നും ഫെർണാണ്ടോ ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ഇതോടെ ടീം രണ്ടാം സ്ഥാനത്തോട് അടുത്തു. 28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 50 പോയന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ് സെവിയ്യ.