കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി മുസ്ലിം ലീഗിന്റെ ടി.കെ റംലയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ ത്രിപുരി പൂളോറയും തെരഞ്ഞെടുക്കപ്പെട്ടു. ഉപാധ്യക്ഷനായി ശിവദാസന്‍ നായരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അധ്യക്ഷയായിരുന്ന രമ്യ ഹരിദാസ് രാജി വച്ചതിനെത്തുടര്‍ന്നാണ് സ്ഥിരം സമിതിയില്‍ മാറ്റം ഉണ്ടായത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റിയില്‍ 2 വീതം എല്‍ഡിഎഫ് യുഡിഎഫ് അംഗങ്ങളായതിനാല്‍ വോട്ടെടുപ്പില്‍ തുല്യത പാലിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെത്രിപൂരി പൂളോറയെ തെരഞ്ഞെടുക്കുകയായിരുന്നു.സിപിഎമ്മിലെ ഉണ്ണികൃഷ്ണനായിരുന്നു എതിരായി മത്സരിച്ചത്. വികസന കാര്യ സ്ഥിരം സമിതിയിലേക്ക് ടി.കെ റംല എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു.
അനുമോദന യോഗത്തില്‍ പി.ശിവദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഖാലിദ് കിളിമുണ്ട, പി.കെ അബ്ദുറഹ്മാന്‍, ബാബു നെല്ലൂളി, രവികുമാര്‍ പനോളി, കെ.എം അപ്പുക്കുഞ്ഞന്‍, വി.എന്‍ ഷുഹൈബ്, സി.വി സംജിത്ത്, എന്‍.പി ഹംസ മാസ്റ്റര്‍, യു.സി ബുഷ്‌റ, എ.ഹരിദാസന്‍, എ.പി സഫിയ,പി കൗലത്ത് എന്നിവര്‍ പ്രസംഗിച്ചു.