ബംഗളൂരു: വിവാഹം മുടങ്ങിയ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തിയെന്ന് പൊലീസ്. പ്രതി എം പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ പ്രതി പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്പി കെ രാമരാജന്‍ വ്യക്തമാക്കി.