ലഹരി ഉപയോഗ അടിസ്ഥാനത്തിൽ മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയ നടന്മാർ ആണ് ഷെയിൻ നിഗവും, ശ്രീനാഥ് ഭാസിയും. ഇവരെ കുറിച്ച് ഇപ്പോൾ നടൻ ജിനു ജോസ് പറയുന്നതാണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയം.അവർക്കെതിരായ ആരോപണത്തിൽ താൻ അവരോടൊപ്പം ആണെന്നും അവർ കാരണം ഒരു സിനിമ മുടങ്ങുകയോ, ക്യാൻസൽ ചെയ്യുകയോ ചെയ്യുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടിട്ടുള്ള കാര്യമല്ല എന്ന് നടൻ പറയുന്നു.
താരത്തിന്റെ പുതിയ ചിത്രമായ ‘നീരജ’യുടെ മാധ്യമ അഭിമുഖ്ത്തിലാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്. ഇവരോടൊപ്പം ഞാൻ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട് എന്നാൽ എനിക്ക് അവർ സെറ്റിൽ പ്രശ്നം ഉണ്ടാക്കിയതായിട്ട് ഒരു അറിവും ഇല്ല , ഞാൻ അവർക്കൊപ്പം ആണ്, ഞാൻ കറക്റ്റായി സെറ്റിൽ വരും എന്റെ ജോലി തീർത്തു വീട്ടിൽ പോകുന്ന വ്യക്തിയാണ് അതുപോലെ ഷെയിനും, ശ്രീനാഥ് ഭാസിയും എന്നോടൊപ്പം സെറ്റിൽ എത്തിയിട്ടുണ്ട്, അവർ അവിടെ ഒരു പ്രശ്നം ഉണ്ടാകുന്നത് ഞാൻ കണ്ടിട്ടില്ല നടൻ പറഞ്ഞു.
അതുകൊണ്ടു ഞാൻ ഈ നടന്മാർക്കൊപ്പം തന്നെയാണ്, ഇപ്പോൾ സിനിമ മേഖലയിലെ ഒരു പ്രശ്നം ആണ് ലഹരി ഉപയോഗം എന്നാൽ ഇത് അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ആരോപണം വരുന്നത്, എന്താ ഇവർ മാത്രമേ ഇത് ഉപയോഗികത്തുള്ളോ മറ്റുളവരുടെ മേൽ എന്താണ് ഒരു നടപടി ഉണ്ടാകാത്തത് ജിനു ജോസ് ചോദിക്കുന്നു.