കോട്ടയം : കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കഴുതക്കണ്ണീരാണിത്. ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമമായിരുന്നുവെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
മന്ത്രി വീണാജോർജിന്റെ നാണം കെട്ട നിലപാടാണെന്നു ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് ആരോപിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു ഡിസിസി നടത്തിയ മാർച്ചിലായിരുന്നു വിവാദ പരാമർശങ്ങൾ.

