ആരോഗ്യസേതു ലോകത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ ആപ്പ് ആണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ആപ്പിലെ ഡാറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം എന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ ആണ് ഹർജി നൽകിയത്.