കോഴിക്കോട് : ലോക നേഴ്സ് ദിനത്തിൽ മുഴുവൻ മാലാഖമാർക്കും ആശംസകൾ അർപ്പിച്ച് ലിനിയുടെ ഭർത്താവ് സജീഷ്. ഭാര്യയുടെ ചിത്രം പങ്കുവെച്ചാണ് സജീഷ് സന്ദേശം മുഖ പുസ്തകത്തിലൂടെഅറിയിച്ചത്. നിപ വൈറസ് കോഴിക്കോട് വന്നെത്തിയോടെ മരണപ്പെട്ട മാലാഖ. തന്റെ പ്രിയപ്പെട്ടവർക്കൊരിക്കലും ഈ രോഗം പകരാതിരിക്കാൻ നിപ്പയെന്നു അറിഞ്ഞ സമയം ഉടനെ ഐസുലേഷൻ വാർഡിലേക്ക് മാറ്റണമെന്നും ജാഗ്രത കാണിക്കണമെന്നും മരണത്തിനു മുൻപ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു മരണത്തിനു കീഴടങ്ങിയ മാലാഖ അതായിരുന്നു ലിനി.
ഭാര്യയുടെ ഓർമ്മകളിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ് .
നഴ്സസ്….ലോകം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽകുമ്പോളും യുദ്ധഭൂമിയിലെ പോരാളികളാണവർ.
സ്വന്തം ജീവിതം മറ്റുളളവർക്ക് മാറ്റിവെയ്ക്കുന്ന മുഖം മറച്ച മാലാഖമാർ. ലിനി നിന്റെ ഓർമ്മകൾ ഇന്ന് അവർക്ക് കരുത്താണ്. ലിനി നിന്റെ കരുതൽ ഇന്നവർക്ക് ധൈര്യം ആണ്.ലിനി നിന്റെ മാതൃക ഇന്നവരുടെ പ്രതീക്ഷയാണ്.ഭൂമിയിലെ മാലാഖമാർക്ക്.ഹൃദയം നിറഞ്ഞ ആശംസകൾ ഹൃദയത്തിൽ
Happy Nurses Day
You All are our Super Hero’s തുളച്ചു കയറുന്ന വാക്കുകളോടെയാണ് ഇദ്ദേഹം കുറിപ്പ് നിർത്തുന്നത്.
ശരിയാണ് ലിനി നീ ഈ നാടിനു കരുത്തും മാതൃകയുമാണ് . നിന്റെ പിൻഗാമികൾ ഇവിടെ മരണത്തെ പോലും കൂസലില്ലാതെ പ്രവർത്തനത്തിലാണ്. നീയാണ് അവരുടെ ഊർജ്ജം. നീ തെളിച്ച വഴിയാണ് അവരുടെ യാത്ര.