Kerala kerala

ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി; തിരച്ചില്‍ ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവും യുവതിയും പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്നാണ് രണ്ടു പേര്‍ കായലിലേക്ക് ചാടിയത്.ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.

സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും അപ്പോള്‍ തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!