ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം കുതിപ്പ്. കഴിഞ്ഞ ദിവസം 7,830 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി.
6 മരണങ്ങൾ കൂടിയുണ്ടായതോടെ ആകെ മരണസംഖ്യ 5,31,016 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2 വീതവും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണു മരിച്ചത്. കേരളത്തിൽ 5 മരണം റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ (5,676) വലിയ വർധനയുണ്ടായി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4.47 കോടി.