Kerala News

വയനാട് കാക്കവയലിൽ വാഹനാപകടം;കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു ,മൂന്നുവയസുകാരന് ഗുരുതര പരുക്ക്

വയനാട് കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയൽ സ്വദേശികളായ പ്രവീഷ് ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു.മൂന്ന് വയസുകാരന്‍ ആരവിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കാട് നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. കാർ ഓടിച്ച പ്രവീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!