മുക്കം കള്ളൻതോട് കെ എം സി റ്റി പോളി ടെക്നിക്ക് കോളജിൽ വിദ്യാർത്ഥികളുടെ സമരം.പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിക്കുകയാണ് വിദ്യാർത്ഥികൾ. അദ്ധ്യാപകരുടെ സമരം മൂലം ഇവിടത്തെ പരീക്ഷ മുടങ്ങുകയും പരീക്ഷയിൽ അറുനൂറോളം വിദ്യാർത്ഥികൾ തോൽക്കുകയും ചെയ്തിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്.
കെഎംസിടി പോളി ടെക്നിക് കോളജിൽ വിദ്യാർഥി സമരം,പ്രിൻസിപ്പലിനെ പൂട്ടിയിട്ട് ഉപരോധം
