information News

അറിയിപ്പുകൾ

അളവ് തൂക്ക പരിശോധന അഗീകൃത ലാബുകളിലും നടത്താം
അളവ് തൂക്ക പരിശോധനയും മുദ്രണവും അക്രഡിറ്റേഷനുള്ള (എൻ.എ.ബി.എൽ/ ഐ.എസ്.ഒ: ഐ.ഇ.സി 17025:2017) ലബോറട്ടറികളിലും നടത്താൻ അനുമതി നൽകി കേന്ദ്ര ഉപഭോകൃതകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. മുൻപ് സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന് മാത്രമായിരുന്നു അളവ് തൂക്ക പരിശോധനയും മുദ്രണവും നടത്താൻ അധികാരം.
പി.എൻ.എക്സ്.1317/2021

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം. ആർട്‌സ് ആൻഡ് സയൻസ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 9 രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം www.kscsa.org എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണിവരെ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065,2311654, 8281098863, 8281098862, 8281098861, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875.
പി.എൻ.എക്സ്.1318/2021

പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി വികസന ഓഫീസിൽ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എന്നിവരോട് കമ്മീഷൻ നിർദ്ദേശിച്ചു. പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കമ്മീഷൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
പി.എൻ.എക്സ്.1319/2021

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 15ന്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഏപ്രിൽ 15ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ തിയ്യ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സമർപ്പിച്ച നിവേദനം, കേരളത്തിലെ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന
ആവശ്യം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.1320/2021

യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigationkerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.1321/2021

എൻ.റ്റി.ഇ.സി പുനർമൂല്യനിർണയത്തിന് രജിസ്റ്റർ ചെയ്യാം
2020 ൽ നടന്ന ഒന്നും രണ്ടും വർഷ എൻ.ഇ.റ്റി.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ റീവാല്യുവേഷൻ, സ്‌ക്രൂട്ടണി, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ http://ntecexam.kerala.gov.in ൽ ഏപ്രിൽ 16 മുതൽ വൈകുന്നേരം നാല് വരെ NTECEXAM 2020 Revaluation/Photocopy/Scrutiny applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്.1322/2021

പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ
പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും. പരീക്ഷാഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ) അടയ്ക്കാം. അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തിയതിക്കുള്ളിൽ അപേക്ഷ നൽകണം

മുട്ടക്കോഴി വളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം 16 -ന്

മലമ്പൂഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഏപ്രില്‍ 16 -ന് മുട്ടക്കോഴി വളര്‍ത്തുന്നതു സംബന്ധിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് ട്രെയിനിംഗിന്റെ പേര്, പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചൈയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2370368.

ഹോട്ടല്‍ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷ ജൂണ്‍ 12-ന്

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ ആന്‍ഡ്് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബി.എസ്.സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂണ്‍ 12 -നു നടക്കും. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയാണ് സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങള്‍. ആദ്യമായാണ് കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 28 വയസ്സുമാണ് പ്രായ പരിധി. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വെബ്സൈറ്റ് മുഖേന മെയ് 10 -നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

പുനർ ലേല നോട്ടീസ്

കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ളതും പഴയ ബസ്സ്റ്റാൻഡിലെ പുതിയ ഷോപ്പിംഗ് കോംപ്ലെക്സിലെ വിവിധ മുറികളുടെ പുനർ ലേലം 28. 4 . 2021 പകൽ 11 മണിക്ക് പഞ്ചായത്തു ഹാളിൽ വെച്ച് സെക്രട്ടറിയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസം പഞ്ചായത്തുമായി ബന്ധപെടുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!