മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി രണ്ട് സീസണ്‍ കളിച്ച ശേഷമാണ് ഹര്‍ദിക് തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്.
2021നു ശേഷം ആദ്യമായി താരം മുംബൈ ടീമിന്റെ നെറ്റ്സില്‍ പ്രാക്ടീസ് ആരംഭിച്ചു. ഐപിഎല്ലില്‍ ഏഴ് സീസണുകള്‍ മുംബൈക്കായി കളിച്ച ശേഷമാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് 15 കോടിക്ക് കൂടുമാറിയത്.
2023ലെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹര്‍ദിക് പിന്നീട് ഈയടുത്താണ് കളത്തിലിറങ്ങിയത്. കാല്‍ പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിനു മത്സരങ്ങള്‍ നഷ്ടമായത്. പരിക്കു മാറിയ ശേഷം ഐപിഎല്ലില്‍ കളിക്കുന്നതിനു മുന്നോടിയായി താരം ഈയടുത്ത് ഡിവൈ പാട്ടീല്‍ ടി20യില്‍ കളിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മുംബൈ പരിശീലന ക്യാമ്പിലേക്കുള്ള വരവ്.