കുന്ദമംഗലം : മതവും ജാതിയും തിരിച്ചു പൗരന്മാരെ നടില്ലാത്തവരാക്കി മാറ്റുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ നടപ്പിലാക്കിയതിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുന്ദമംഗലം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല ട്രഷറർ ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൽ ഹമീദ്, സുബൈർ കുന്ദമംഗലം, എം.പി. അഫ്‌സൽ, എൻ. അലി, എൻ. ജാബിർ, ഇ. അമീൻ എന്നിവർ നേതൃത്വം നൽകി.ഫോട്ടോ : പൗരത്വ നിയമം നടപ്പിലാക്കിയതിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനം.
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

