National News

കോൺഗ്രസ് നേരിട്ടത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ കോൺഗ്രസിന് കിട്ടിയത് വെറും 2.4 ശതമാനം വോട്ട് മാത്രമാണ്. മത്സരിച്ച 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഉത്തർപ്രദേശിൽ 399 സ്ഥാനാർഥികളായിരുന്നു കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. ഇതിൽ 387 പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. വെറും 33 സീറ്റുകളിൽ മത്സരിച്ച എസ്.പിയുടെ സഖ്യകക്ഷിയായ ആർഎൽഡിയ്ക്ക് 2.9 ശതമാനമാണ് വോട്ട് ലഭിച്ചത്, കോൺഗ്രസിനേക്കാള്‍ കൂടുതലാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!