Local

പൂക്കോയ തങ്ങൾ ഹോസ്പിസ്:സാന്ത്വന പരിചരണ പരിശീലനത്തിന് തുടക്കമായി

എളേറ്റിൽ: പൂക്കോയ തങ്ങൾ ഹോസ്പിസ് – വി കെയർ വളണ്ടിയർമാർക്കുള്ള ത്രിദിന പാലിയേറ്റീവ് കെയർ പരിശീലനത്തിന് കിഴക്കോത്ത് പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എ.ഗഫൂർ മാസ്റ്റർ അധ്യക്ഷനായി. സ്റ്റിംസ് പ്രൊജക്ട് മാനേജർ
ഇബ്രാഹിം എളേറ്റിൽ പദ്ധതി വിശദീകരണം നടത്തി.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.ഡി.നാസർ മാസ്റ്റർ, ട്രഷറർ പാട്ടത്തിൽ അബൂബക്കർ ഹാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാൻ , സ്റ്റിംസ് ജില്ലാ കോഡിനേറ്റർ എം.ടി.മുഹമ്മദ് മാസ്റ്റർ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീർ പറക്കുന്ന് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എം.ഖാലിദ് സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റർ എൻ.ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.

സാന്ത്വന പരിചരണം – ഒരു ആമുഖം, സാന്ത്വന പരിചരണത്തിൽ സമൂഹത്തിൻ്റെ പങ്ക്, സാന്ത്വന പരിചരണവും ആശയ വിനിമയവും തുടങ്ങിയ വിഷയങ്ങളിൽ പി.ടി.എച്ച് ട്രൈനർമാരായ ഡോ.അമീർ അലി, ജോസ് പുളിമൂട്ടിൽ എന്നിവർ ക്ലാസ്സുകൾ അവതരിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള 16 മണിക്കൂർ പരിശീലനമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ മുപ്പത് അംഗങ്ങൾ വീതമുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും രണ്ട് ബാച്ചുകൾ ഹോം കെയർ രംഗത്ത് സജീവമാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!