കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അർഹമായ പ്രാതിനിഥ്യം കിട്ടിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ആവർത്തിച്ച് ഐൻടിയുസി. സ്ഥാനാർത്ഥി പട്ടികയിൽ തൊഴിലാളി നേതാക്കളെ ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് ഐൻടിയുസിയുടെ മുന്നറിയിപ്പ്. 17 ലക്ഷം അംഗങ്ങളുള്ള ഐഎൻടിയുസി ആണ് കോൺഗ്രസിന്റെ എറ്റവും വലിയ വോട്ട് ബാങ്കെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ കൊച്ചിയിൽ പറഞ്ഞു.
അഞ്ചു സീറ്റുകളാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നത്. ഐഎന്‍ടിയുസിയുടെ നിലപാട് കേള്‍ക്കാന്‍ നേതൃത്വം തയ്യറാകണം. ഓരോ ജില്ലയിലും ശക്തരായ നേതാക്കളെ രംഗത്തിറക്കനാണ് നീക്കം. കൊട്ടാരക്കര, കുണ്ടറ, വൈപ്പിന്‍, വനാമനപുരം അല്ലെങ്കില്‍ നേമം, ഏറ്റുമാനൂര്‍ അല്ലെങ്കില്‍ പൂഞ്ഞാര്‍, കാഞ്ഞങ്ങാട് എന്നീ സീറ്റുകളാണ് സംഘടന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കനായി ഏഴംഗ കമ്മിറ്റി ഐഎന്‍ടിയുസി രൂപീകരിച്ചിട്ടുണ്ട്. മറ്റന്നാള്‍ കൊച്ചിയില്‍ പ്രത്യേക കമ്മിറ്റി ചേര്‍ന്ന് ഭവി പരിപാടികള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ഐഎന്‍ടിയുസി ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.