Kerala kerala

മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം: മലപ്പുറം തേള്‍ പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേള്‍ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയില്‍ കരടിയുടെ ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.

വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വനമേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് നീക്കം. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്പോന്‍സ് ടീമിനെയും പട്രോളിങ്ങിന് ഉപയോഗിക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!